Share this Article
Union Budget
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
A tourist bus and a car collided with a tragic death for the young woman

കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കാർ യാത്രികയായ 38 കാരി കണ്ണൂർ കതിരൂർ സ്വദേശിനി മൈമൂന ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ അപകടം നടന്നത്. ബസ് മുക്കം ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.

എതിശയിൽ വരികയായിരുന്ന കാറിലാണ് ഇടിച്ചത്. മൈമൂനയുടെ മകൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മകളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories