കോഴിക്കോട് കൊമ്മേരിയിൽ നിയന്ത്രിക്കാനാവാതെ മഞ്ഞപ്പിത്തം പടരുന്നു. ആറു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി.
കഴിഞ്ഞദിവസങ്ങളിൽ കൊമ്മേരിയിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കോഴിക്കോട് കോർപ്പറേഷന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്.