Share this Article
കാഴ്ച പരിമിതിയെ വകവയ്കാതെ യാത്രയെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരന്‍; ദിലീപിന്റെ യാത്രാനുഭവങ്ങള്‍
A young man who loves to travel regardless of his visual impairment; Dileep's travel experiences

അക കണ്ണിന്റെ വെളിച്ചം കൊണ്ട് ഇന്ത്യയെ തൊട്ടറിയുകയാണ് കാസർഗോഡ്, സ്വദേശി ദിലീപ്. കാഴ്ച പരിമിതിയെ വകവയ്കാതെ യാത്രയെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്‍, അനുഭവങ്ങളാണ് സുന്ദരകാഴ്ചകളെന്ന് അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ വൈവിധ്യങ്ങളോടുള്ള താല്പര്യമാണ് യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്....ആഗ്രഹങ്ങൾക്ക് കരുത്ത് പകർന്ന് സുഹൃത്തുക്കളും ഒപ്പം കൂടി.... കാഴ്ചപരുമിതി ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നെങ്കിലും കാലാവസ്ഥ വ്യതിയാനം അനുഭവിച്ചറിയാൻ സാധിക്കും...  അതുകൊണ്ടാണ് ഏറെ വ്യത്യസ്തമായ മണാലി തന്നെ തിരഞ്ഞെടുത്തത്.

ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാൻ  താല്പര്യമേറെയാണ്... കാഴ്ച പരിമിതി യാത്രയ്ക്കൊരു തടസ്സമല്ലെന്നാണ് ദിലീപിന്റെ ഭാഷ്യം..ഇനിയും യാത്രകൾ ചെയ്യണം.... കാഴ്ചകൾക്കപ്പുറം ഓരോ യാത്രയും ഓരോ അനുഭവമാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories