ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. മോണോ ആക്ടിലൂടെ ലഹരിക്കെതിരെ പോരാടുന്ന ഒരു യുവാവ് ഉണ്ട് തൃശ്ശൂരില്‍. ലഹരി നശിപ്പിക്കുന്ന ബാല്യ - കൗമാരങ്ങളുടെ കഥ പറയുന്ന മോണോ ആക്ട് ഇപ്പോള്‍ ഇരുന്നൂറിലധികം വേദികളാണ് പിന്നിട്ട് കഴിഞ്ഞു. ആയിരം വേദികള്‍ എന്ന ലക്ഷ്യത്തോടെയാണ് വരവൂര്‍ സ്വദേശി സി ബി രതീഷ് തന്റെ പോരാട്ടം തുടരുന്നത്