Share this Article
സുരേഷ് ​ഗോപിക്കെതിരെ അശ്ലീല പ്രചാരണം; ആം ആദ്മി പ്രവർത്തകൻ അറസ്റ്റിൽ
വെബ് ടീം
posted on 27-06-2024
1 min read
obscene-campaign-against-suresh-gopi-aam-aadmi-worker-arrested

തൃശൂർ: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ​ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയെന്ന പരാതിയിൽ  ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ​ഗോപിയും ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് ബിജെപി ജില്ലാ ജനറൽ സെകട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ വിഡിയോ അശ്ലീലമായി വക്രീകരിച്ച് ഇൻസ്റ്റ​ഗ്രാം വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഹരി ചേർപ്പ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ശ്യാം കാട്ടൂർ അറസ്റ്റിലായത്.

ബിജെപിയ്ക്കെതിരെ നിരന്തരമായി ദുഷ്പ്രചാരണം നടത്തുന്ന ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുടർച്ചാണ് തൃശ്ശൂരിൽ ഉണ്ടായ അശ്ലീല പ്രചാരണമെന്നും പ്രതിയെക്കെതിരെ മാതൃകപരമായി നടപടികൾ ഉണ്ടാകണമെന്നും കെആർ ഹരി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories