Share this Article
image
ഇടുക്കി നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയായില്ല
No action was taken to cut and remove the dangerous trees in Idukki Neriyamangalam forest area

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഇടുക്കി  നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് ഉണങ്ങിയ മരശിഖരം ഒടിഞ്ഞ് വീണിരുന്നു.

കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയാത്രക്കാര്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഒരാഴ്ച്ചക്കിടെ മൂന്ന് തവണയാണ് ദേശിയപാതയിലേക്ക് മരം നിലംപതിച്ചത്.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയില്‍ ദേശിയപാതയിലേക്ക് ചാഞ്ഞ് അപകടാവസ്ഥ ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ നില്‍ക്കുന്നുണ്ട്.പല മരങ്ങളും ഉണങ്ങിയതും ബലക്ഷയം വന്നതുമൊക്കെയാണ്.

അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ഏറെ നാളുകളായി ഉയരുന്നതാണ്.ഇന്നലെ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് ഉണങ്ങിയ മരശിഖരം ഒടിഞ്ഞ് വീണിരുന്നു.കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയാത്രക്കാര്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

ഒരാഴ്ച്ചക്കിടെ മൂന്ന് തവണയാണ് ദേശിയപാതയിലേക്ക് മരം നിലംപതിച്ചത്. പലപ്പോഴും വാഹനയാത്രികര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. മഴക്കാലത്ത് ജീവനും കൈയ്യില്‍ പിടിച്ചാണ് വാഹനയാത്രികര്‍ നേര്യമംഗലം വനത്തിലൂടെ കടന്നു പോകുന്നത്.

ശക്തമായ മഴയില്‍ ദേശിയപാതയിലേക്ക് മരം നിലംപതിച്ചാല്‍ യാത്രക്കാര്‍ വനമേഖലയില്‍ കുടുങ്ങും. കഴിഞ്ഞ മഴക്കാലത്ത് വനമേഖലയില്‍ റോഡിലൂടെ വലിയ മഴവെള്ളപാച്ചില്‍ ഉണ്ടായിരുന്നു.മരം വീണ് ഗതാഗതം തടസ്സപ്പെടുന്നതോടെ ആംബുലന്‍സടക്കം വഴിയിലകപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും ക്രിയാത്മ ഇടപെടല്‍ ഉണ്ടാകാത്തതില്‍ അമര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories