Share this Article
കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ബസിനടിയില്‍ കുടുങ്ങിയ ഇരുചക്ര വാഹന യാത്രികന്‍ മരിച്ചു
Private bus overturns accident in Kochi Madavana;  A two-wheeler passenger died after being trapped under the bus

 ഇടപ്പള്ളി - അരൂർ ദേശീയ പാതയിൽ ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികന്  ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം നടന്നത്. ബാംഗ്ലൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‍നലിൽ   ബസ് നിർത്താനുള്ള ശ്രമത്തിൽ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്.

നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൻ്റെ ചില്ല് പൊട്ടിച്ചാണ് യാത്രികരെ പുറത്തെത്തിച്ചത്.

 അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.  ഏറെ നേരം സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. ക്രെയ്ൻ ഉപയോഗിച്ച് ബസ് മാറ്റിയതിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories