തൃശ്ശൂരിൽ കെ.എസ്. ആർ. ടി .സി ബസ്സിൽ പിറന്നുവീണ കുഞ്ഞിന് കേരളവിഷന്റെ സ്നേഹസമ്മാനം.കേരള വിഷൻ നടപ്പിലാക്കുന്ന എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള ബേബി കിറ്റ് ആശുപത്രിയിലെത്തി സമ്മാനിച്ചു.തൃശ്ശൂർ അമല ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ സി.ഒ.എ തൃശ്ശൂർ ജില്ല ജോയിന്റ് സെക്രട്ടറി സന്തോഷ് ജോസ് ബേബി കിറ്റ് സമ്മാനിച്ചു. അമല ആശുപത്രി പ്രതിനിധികളായി ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ , ഗൈനക്കോളജി വിഭാഗം തലവൻ ഡോക്ടർ അനോജ് കാട്ടൂക്കാരൻ, പി.ആർ.ഒ മാരായ ജോസഫ് വർഗീസ്, ശരത് ചന്ദ്രൻ , നഴ്സുമാരായ അൽഫോൻസ, ദേവിക, സിജി, പി.ആർ.ഇ സ്നേഹ എന്നിവർ പങ്കെടുത്തു.
കേരള വിഷൻ ന്യൂസ് ഡയറക്ടർ സുബ്രഹ്മണ്യൻ എ. ജി , സി.ഒ.എ കേച്ചേരി മേഖല സെക്രട്ടറി റെജി, സി. ഒ. എ അംഗങ്ങളായ സുധീർ, ജിസൺ, അഖിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ 88 സർക്കാർ ആശുപത്രികളിലായി പിറന്നുവീഴുന്ന കുട്ടികൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ നൽകുന്ന പദ്ധതിയാണ് എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം നവജാത ശിശുക്കൾക്കാണ് കേരളവിഷൻ ബേബി കിറ്റുകൾ സമ്മാനമായി നൽകുന്നത്.