മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഉപാധ്യക്ഷൻ പി.രഘുനാഥിനും എതിരെ പോസ്റ്റർ. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവാ സംഘം. ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിൽ ഉള്ളത്.
സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ പരിസരത്ത് പതിച്ച പോസ്റ്റർ പ്രവർത്തകരെത്തി നീക്കം ചെയ്തു.