മലപ്പുറം കോട്ടക്കലിൽ നിന്ന് കാണാതായ 15 കാരനെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി. അരീക്കോടിനടുത്ത് വാക്കാലൂരിലെ പൂളക്കൽ ഷിഹാബുദീന്റെ മകൻ മുഹമ്മദ് സിനാനെയാണ് കണ്ടെത്തിയത്.
മലപ്പുറം കോട്ടക്കലിൽ ആണ് സിനാൻ പഠിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങും വഴിയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.