Share this Article
അതിരപ്പിള്ളിയിൽ പുലി ഇറങ്ങി; കലുങ്കിൽ ഇരിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്
A tiger landed in Athirappilly

തൃശ്ശൂർ അതിരപ്പിള്ളിയിൽ വീണ്ടും  പുലിയിറങ്ങി. പുളിയിലപ്പാറ ജംഗ്ഷന് സമീപം ആണ്  പുലി ഇറങ്ങിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

പുളിയിലപ്പാറ പള്ളിക്ക് സമീപം  കലുങ്കിൽ  പുലി ഇരിക്കുന്ന ദൃശ്യങ്ങൾ ആണ്  പുറത്തുവന്നത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ്  പുലിയെ കണ്ടത്. ഉടൻ അവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.

രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. ഇതിനിടെ ഭയന്ന് യാത്രക്കാർ വേഗത്തിൽ  വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.പുലി ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായി വളർത്തു മൃഗങ്ങളെ പിടി കൂടുന്നതായി പരാതി ഉയർന്നിരുന്നു.

നേരത്തെ പാലപ്പിള്ളി മേഖലയിലും സമാന രീതിയിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാർ യാത്രക്കാരൻ പകർത്തിയ റോഡ് മുറിച്ച് കടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories