Share this Article
മൂന്നാര്‍ നല്ലതണ്ണിയില്‍ നാട്ടുകാരെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ
wild elephant

ഇടുക്കി മൂന്നാർ നല്ലതണ്ണിയിൽ നാട്ടുകാരെ വിറപ്പിച്ച് ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന.  നല്ലതണ്ണി ഐ.ടി.ഡി. ഫാക്ടറിക്ക് സമീപത്തെത്തിയ ആനയാണ് പ്രദേശത്ത് ഭീതി പരത്തിയത്.   എസ്റ്റേറ്റ് റോഡിലും തൊഴിലാളി ലയങ്ങൾക്ക് സമീപത്തും ഏറെ നേരം നടന്ന ആന ലയങ്ങൾക്ക് സമീപത്ത് ഉണ്ടായിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. 

ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പൻ മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരസാന്നിധ്യമാവുകയാണ്.നല്ലതണ്ണി ഐ.ടി.ഡി. ഫാക്ടറിക്ക് സമീപത്തെത്തിയ ആന ഇന്ന് പ്രദേശത്ത് ഭീതി പരത്തി.

എസ്റ്റേറ്റ് റോഡിലും തൊഴിലാളി ലയങ്ങൾക്ക് സമീപത്തും ഏറെ നേരം നടന്ന ആന ലയങ്ങൾക്ക് സമീപത്ത് ഉണ്ടായിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. പിന്നീട് ആന റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു.

നാട്ടുകാർ സംഘടിച്ച്  വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ആന പിൻവാങ്ങിയില്ല. പിന്നീട് വനം വകുപ്പിന്റെ ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി ആനയെ വിരട്ടിക്കാൻ ശ്രമിചെങ്കിലും ഫലം കണ്ടില്ല. ആന പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുന്ന സ്ഥിതിയാണുളളത്.

ദിവസങ്ങൾക്ക് മുമ്പ്   കല്ലാറിലെ മൂന്നാർ പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപം ഒറ്റക്കൊമ്പൻ എത്തിയിരുന്നു.  പിന്നീട് ലക്ഷ്മി എസ്റ്റേറ്റിൽ എത്തിയ ആന പ്രദേശത്ത് ഭീതി പരത്തി. ഇന്ന് രാവിലെയാണ് ആന വീണ്ടും നല്ലതണ്ണിയിൽ തിരിച്ചെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories