കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു.കോവൂർ ഇരിങ്ങാടൻപള്ളിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലാണ് മാലിന്യ ടാങ്ക് വൃത്തിയാക്കൽ. കുറച്ചു കാലമായി ഹോട്ടൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
രണ്ടടിയോളം ദ്രവരൂപത്തിൽ മാലിന്യം ഉണ്ടായിരുന്നു. ഇത് വൃത്തിയാക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്.
ഹോട്ടലിലെ മാലിന്യ ടാങ്ക് ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം, മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
പത്തടി താഴ്ചയുള്ള കുഴിയില്‍ രണ്ടടി വെള്ളം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.