Share this Article
മകളെ മര്‍ദിച്ച കാര്യം രാഹുല്‍ സമ്മതിച്ചെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

The girl's father said that Rahul had confessed to beating his daughter

പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍. ഇയാള്‍ വിവാഹ തട്ടിപ്പുകാരനെന്ന് ആരോപണം. രാഹുലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കി. മുന്‍ വിവാഹങ്ങളുടെ വിവരം രാഹുല്‍ മറച്ചുവച്ചെന്നും ആരോപണമുണ്ട്. മകളെ മര്‍ദിച്ച കാര്യം രാഹുല്‍ സമ്മതിച്ചെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. സ്ത്രീധനം കുറഞ്ഞു പോയെന്നാണ് രാഹുലിന്റെ കുടുംബം പറഞ്ഞത്. കേസ് പറവൂരിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories