ഇടുക്കി കല്ലാര്‍കുട്ടി ടൗണിന് മധ്യഭാഗത്തായി ദേശിയപാതയോരത്ത് അവശേഷിക്കുന്ന മണ്‍കൂന നീക്കം ചെയ്യാന്‍ ദേശിയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യം.വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിന് സമീപം ദേശിയപാതയോരത്തു നിന്ന് മണ്ണ് നീക്കം ചെയ്യുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനോട് ചേര്‍ന്ന് തന്നെയുള്ള ചെറിയൊരു മണ്‍കൂന കൂടി നീക്കം ചെയ്താല്‍ കല്ലാര്‍കുട്ടി ടൗണിലൂടെയുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാകുമെന്നാണ് വാദം.വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡ് അടിമാലി കുമളി ദേശിയപാതയുമായി സംഗമിക്കുന്നത് കല്ലാര്‍കുട്ടി ടൗണിലാണ്.
ഇടുങ്ങിയ ടൗണെന്ന നിലയില്‍ പലപ്പോഴുമിവിടെ ഗതാഗതകുരുക്കും രൂപം കൊള്ളും.ഈ സാഹചര്യത്തിലാണ് ടൗണിന് മധ്യഭാഗത്തായി ദേശിയപാതയോരത്ത് അവശേഷിക്കുന്ന മണ്‍കൂന കൂടി നീക്കം ചെയ്യാന്‍ ദേശിയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്ആ വശ്യമുയര്‍ന്നിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിന് സമീപം ദേശിയപാതയോരത്തു നിന്ന് മണ്ണ് നീക്കം ചെയ്യുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനോട് ചേര്‍ന്ന് തന്നെയുള്ള ചെറിയൊരു മണ്‍കൂന കൂടി നീക്കം ചെയ്താല്‍ ടൗണിലൂടെയുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാകുമെന്നാണ് വാദം.
കൊടും വളവോടു കൂടിയ ഭാഗമായതിനാല്‍ കല്ലാര്‍കുട്ടി ടൗണില്‍ പലപ്പോഴും വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് പതിവ് സംഭവമാണ്.മണ്‍കൂന നീക്കം ചെയ്താല്‍ ടൗണിന് വിസ്താരം വര്‍ധിക്കുകയും അപകട സാധ്യത കുറയുകയും ചെയ്യും.