എറണാകുളത്ത് പെരിയാറിലെ മത്സ്യ കുരുതി രാസമാലിന്യങ്ങള്‍ കാരണമെന്ന് വിദഗദ്ധസമതി റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണബോര്‍ഡിനെറ കണ്ടെത്തലുകള്‍ അപ്പാടെ തള്ളുന്നതാണ് വിദഗദ്ധസമതിയുടെ റിപ്പോര്‍ട്ട്. ഫിഷറീസ് മന്ത്രി സജീചെറിയാന് കൈമാറിയ റിപ്പോര്‍ട്ട് വരാപ്പുഴയില്‍ ഇന്ന് ചേരുന്ന സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.
കഴിഞ്ഞ മെയ്യ് 20 നാണ് പെരിയാറില്‍ ഏലൂര്‍ മുതല്‍ കടമക്കുടി വരെയുള്ള ഭാഗത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തത്. ഇതിലൂടെ കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കുമായി 41. 85 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
കുഫോസ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി മധുസൂദനകുറുപ്പ് ചെയര്‍മാനായുള്ള സമതിയില്‍ സി.എംഎഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ സുനില്‍ മുഹമ്മദ് അടക്കമുള്ള വിദഗ്ദധരാണ് ഉണ്ടായിരുന്നത്.
മത്സ്യ കര്‍ഷകര്‍ക്ക് 31.25 കോടിരൂപയുടെയും മത്സ്യ തൊഴിലാളികള്‍ക്ക് 10.6 കോടിരൂപയുടെയും നഷ്ടമുണ്ടയതായാണ് സമതിയുടെ കണ്ടെത്തല്‍. കുമഫാസിന്റെയും സി.എം.എഫ് ആര്‍.ഐയുടെയും ശാസ്ത്രീയ പഠനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മീനുകള്‍ കൂട്ടത്തോടെ ചാവാന്‍ കാരണം രാസമാലിന്യമാണന്ന് സമതി കണ്ടെത്തിയത്.
വിദഗദ്ധസമതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പെരിയാര്‍ മലിനീകരണവിരുദ്ധ സംയുക്ത സമതി ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൈമാറി. ഇന്ന് വരാപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വിദഗ്ദ്ധസമതിയുടെ റിപ്പോര്‍ട്ട് മുന്‍മന്ത്രി എസ് ശര്‍മ്മ പൊതുജനങ്ങള്‍ക്കായി പ്രകാശനം ചെയ്യും.
ഇതേ സമയം മത്സ്യങ്ങളുടെ കൂട്ടകുരുതിയില്‍ സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തയാറാകുമോ എന്നതാണ് ഇനിയും അറിയാനുള്ളത്.