ഇടുക്കി മാങ്കുളത്ത് വനം വകുപ്പിന്റെ നടപടി വിനോദ സഞ്ചാര മേഖലയെ തളര്‍ത്തുമെന്ന് ആശങ്ക. ജീപ്പ് സഫാരി നടന്ന് വരുന്ന പ്രദേശത്ത് ജീപ്പ് സഫാരിയും ആളുകളുടെ പ്രവേശനവും വിലക്കി വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതാണ് ആശങ്കക്കും പ്രതിഷേധത്തിനും ഇടവരുത്തിയിട്ടുള്ളത്.പ്രദേശം സംരക്ഷിത വനമേഖലയാണെന്നും അനുവാദമില്ലാതെ പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും സൂചിപ്പിച്ചാണ് വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
മാങ്കുളത്ത് വനംവകുപ്പ് നടത്തിയിട്ടുള്ള പുതിയ ഇടപെടലാണിപ്പോള്‍ ആശങ്കക്കും പ്രതിഷേധത്തിനും ഇടവരുത്തിയിട്ടുള്ളത്.മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് ജീപ്പ് സഫാരി.വെള്ളച്ചാട്ടങ്ങളും ആനക്കുളത്ത് കാട്ടാനകളെയുമൊക്കെ കാണുന്നതിനൊപ്പം കാനന ഭംഗിയാസ്വദിക്കാനും ജീഫ് സഫാരിയിലൂടെ സാധിക്കും.
ഈ പ്രദേശത്താണ് ജീപ്പ് സഫാരിയും ആളുകളുടെ പ്രവേശനവും വിലക്കി വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.ഇതാണിപ്പോള്‍ പ്രതിഷേധത്തിനൊപ്പം ആശങ്കക്കും വഴിയൊരുക്കിയിട്ടുള്ളത്.പ്രദേശം സംരക്ഷിത വനമേഖലയാണെന്നും അനുവാദമില്ലാതെ പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും സൂചിപ്പിച്ചുമാണ് വനംവകുപ്പിന്റെ ബോര്‍ഡ്.
വനംവകുപ്പിന്റെ ഈ നടപടി മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലക്ക് തുരങ്കം വയ്ക്കുന്നതാണെന്നാണ് ആക്ഷേപം.ഇത്തരം നടപടികളില്‍ നിന്ന് വനംവകുപ്പ് പിന്‍മാറണമെന്നും ആവശ്യമുയരുന്നു. മുമ്പ് പെരുമ്പന്‍കുത്തില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച പവലിയനില്‍ വനംവകുപ്പ് ഇടപെടല്‍ നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വനംവകുപ്പിന്റെ മറ്റൊരു ഇടപെടല്‍ ഉണ്ടായിട്ടുള്ളത്.