Share this Article
കൊപ്രവില വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി മില്ലുടമകള്‍
increase in dry coconut rate

കൊപ്രവില വര്‍ധിച്ചതോടെ വെള്ളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍ പ്രതിസന്ധിയില്‍.കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് മുപ്പത് രൂപയിലധികമാണ് കൊപ്രക്ക് വില വര്‍ധിച്ചത്.

ഓണക്കാലത്തിന് തൊട്ടു മുമ്പുവരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രക്ക് ഉണ്ടായിരുന്നത്.കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് മുപ്പത് രൂപയിലധികം വര്‍ധിച്ച് കൊപ്രയുടെ വില 155 രൂപയായി.ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വെള്ളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍.

കിലോക്ക് 285 രൂപക്കാണ് ആട്ടിയ വെളിച്ചെണ്ണ മില്ലുടമകള്‍ വില്‍പ്പന നടത്തുന്നത്.ഒരു കിലോ കൊപ്രയില്‍ നിന്നും ശരാശരി 600 ഗ്രാം വെളിച്ചെണ്ണ ലഭിക്കും.കൊപ്ര ആട്ടുന്ന ചിലവുള്‍പ്പെടെ പരിഗണിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുക ലാഭകരമല്ലെന്ന് മില്ലുടമകള്‍ പറയുന്നു.

കൊപ്രയുടെ ഇപ്പോഴത്തെ വിലതുടര്‍ന്നാല്‍ വെളിച്ചെണ്ണയുടെ വിലയില്‍ ഇനിയും വര്‍ധനവ് വരുത്തേണ്ടതായി വരും.ഇത് വില്‍പ്പനയെ ബാധിക്കും.നാളികേര ഉത്പാദനം കൂടുതല്‍ ഉള്ള ജില്ലകളില്‍ നിന്നുമാണ് ഹൈറേഞ്ച് മേഖലയിലെ മില്ലുകളിലേക്ക് വെളിച്ചെണ്ണയാട്ടാന്‍ കൊപ്രയെത്തുന്നത്.

കുറഞ്ഞ വിലയില്‍ പായ്ക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്‍പ്പനക്ക് വെല്ലുവിളിയാകുന്നതായി മില്ലുടമകള്‍ പറയുന്നു.കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കണമെന്നും മായം കലര്‍ന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്ലുടമകള്‍ ആവശ്യപ്പെടുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories