തൃശൂര്‍: ചാലക്കുടിപ്പുഴയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി ഡിവിഷനില്‍ ടി എസ് ആര്‍ ഫാക്ടറിക്ക് സമീപം പുഴയരികിലാണ് കൊമ്പന്റെ ജഡം കിടക്കുന്നത് കണ്ടത്. മലവെള്ളത്തില്‍ ഒഴുകി വന്നതാണ് എന്നാണ് നിഗമനം.
മസ്തകവും പുറവും വെള്ളത്തിനു മുകളില്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ആനയുടെ ജഡം. കഴിഞ്ഞ ദിവസം വാഴച്ചാല്‍ ഇരുമ്പ് പാലത്തിനു അടിയിലൂടെ കാട്ടാന ഒഴുകി പോയിരുന്നു. അതേ ആന തന്നെയാണോ എന്ന് സംശയമുണ്ട്. നാട്ടുകാരാണ് ജഡം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.