Photo Courtesy Kannur Vision ( ചിത്രത്തിന് കടപ്പാട്: കണ്ണൂർ വിഷൻ)
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഏറെ പ്രശസ്തമാണ് കൊട്ടിയൂർ ക്ഷേത്രവും കൊട്ടിയൂർ ഉത്സവം എന്ന് അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവവും. കണ്ണൂർ ജില്ലയിൽ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കൊട്ടിയൂർ. കൊട്ടിയൂരിൽ അക്കരെ കൊട്ടിയൂർ എന്നും ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്.
വളപട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴയുടെ അക്കരയിലും ഇക്കരയിലും ആയാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്കുഭാഗത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും വടക്കു ഭാഗത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവം നടക്കുന്ന സമയത്ത് മാത്രമാണ് ഭക്തർക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉള്ളത്. ഇത് ഒരു താത്കാലിക ക്ഷേത്രം മാത്രമാണ്.
കൊട്ടിയൂരിലേക്ക് എങ്ങനെ എത്തിച്ചേരാം ( How To Reach Kottiyoor Temple for the Kottiyoor Festival ?)
കൊട്ടിയൂരിലേക്ക് റോഡ് മാർഗം മാത്രമെ എത്തിച്ചേരാൻ കഴിയു. കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ആണ് കൊട്ടിയൂരിന് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഏകദേശം 44 കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടിയൂരിൽ എത്തിച്ചേരാം. തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ ഇവിടെ നിന്ന് 59 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ കൊട്ടിയൂരിൽ എത്തിച്ചേരാം.
കേളകം, പേരാവൂർ, മാനന്തവാടി, ഇരിട്ടി എന്നിവയാണ് കൊട്ടിയൂരിന് സമീപത്തുള്ള പ്രധാന ടൗണുകൾ. തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ് വഴി തൊക്കിലങ്ങാട്-നിടുംപൊയിൽ-വാരാപ്പീടിക വഴി കൊട്ടിയൂരെത്താം. കൂത്തുപറമ്പിൽ നിന്ന് 45 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.
കാസർകോഡ് ഭാഗത്തു നിന്നും തളിപ്പറമ്പ് ഭാഗത്തു നിന്നും വരുന്നുവർക്ക് ഇരിട്ടി - മണത്തണ - കേളകം വഴി കൊട്ടിയൂരിൽ എത്തിച്ചേരാം. ഇരിട്ടിയിൽ നിന്നും 29.4 കിമീ ദൂരമാണ് ഇവിടേയ്ക്കുള്ളത്.
കോഴിക്കോട് നിന്നും വരുന്നവർക്ക് കൂത്തുപറമ്പ് വഴി കൊട്ടിയൂരിലേക്ക് പോകാം. കോഴിക്കോട് നിന്ന് ബാലുശ്ശേരി-പേരാമ്പ്രയിലൂടെ കുറ്റ്യാടിയിലെത്തി ബോയ്സ് ടൗൺവഴിയും കൊട്ടിയൂരിൽ എത്താം. ബോയ്സ്ടൗണിൽ നിന്നും കൊട്ടിയൂരിലേക്ക് 10 കിലോമീറ്റർ ദൂരമേയുള്ളൂ.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ( Kottiyoor Vysakha Mahotsavam 2024)
ഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം( കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ജൂണ്‍ 17ന് അവസാനിക്കും.
മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.
കൊട്ടിയൂർ വൈശാഖ മഹോത്സവം സ്ത്രീ പ്രവേശനം ( When can ladies enter Kottiyoor Temple?)
മെയ് 22ന് അര്‍ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
അതായത് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. തുടർന്ന് ജൂൺ 13 മകം കലം വരവ് ദിവസം വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.
Reach Kottiyoor Temple for the Kottiyoor Festival: