Share this Article
തിരുവനന്തപുരം കിളിമാനൂരില്‍ ക്ഷേത്രത്തില്‍വെച്ച് തീപ്പൊള്ളലേറ്റ പൂജരി മരിച്ചു
Kilimanoor Temple Chief Priest News

തിരുവനന്തപുരം കിളിമാനൂരില്‍ ക്ഷേത്രത്തില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ജയകുമാരന്‍ നമ്പൂതിരി ആണ് മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു അപകടം. തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ തിടപ്പള്ളിയില്‍ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories