മോര്‍ച്ചറിയിലേതടക്കമുള്ള മലിനജലം ദേവിയാറിലേക്ക് ഒഴുക്കി അടിമാലി താലൂക്ക് ആശുപത്രി. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മലിനജല സംസ്‌കരണ പ്ലാന്റ് ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.പൊതുജന ആരോഗ്യം സംരക്ഷിക്കേണ്ടവര്‍ തന്നെ രോഗവ്യാപനം സൃഷ്ടിക്കുമ്പോള്‍ വലയുന്നത് പ്രദേശവാസികളാണ്.