Share this Article
മഴ തുടരും; ശനി, ഞായർ ദിവസങ്ങളിൽ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ടീം
posted on 03-08-2024
1 min read
rain-yellow-alert-in-6-district-says

കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ എവിടെയും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ല. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലര്‍ട്ടുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഈ രണ്ട് ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. തിങ്കളാഴ്ച കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് ഞായറാഴ്ച രാത്രി 11:30 വരെ രണ്ട് മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories