Share this Article
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 65-കാരൻ കലുങ്കിനടിയിൽ; നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി; പോക്സോ കേസ്
വെബ് ടീം
posted on 13-06-2023
1 min read
oldman with minor girl under culvert and handed him over to the police

കോട്ടയം: തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 65-കാരനെ നാട്ടുകാര്‍ പിടികൂടി. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം (65) ആണ് പിടിയിലായത്. ഇയാളെ ഈരാറ്റുപേട്ട പൊലീസിന് കൈമാറി. വൃദ്ധനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇയാൾ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. എന്നാൽ താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories