മൂന്നാര്‍ ഗ്യാപ്പ് റോഡിലടക്കം വാഹനങ്ങളില്‍ അപകടകരമായി യാത്ര ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിമാലിയില്‍ ഫണ്‍മാരത്തോണ്‍ ബോധവല്‍ക്കരണം നടത്തി.
റീല്‍സല്ല ജീവിതം എന്ന സന്ദേശം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഫണ്‍മാരത്തോണില്‍ പങ്ക് ചേര്‍ന്നത്.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഫണ്‍മാരത്തോണില്‍ പങ്ക് ചേര്‍ന്നു.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഗ്യാപ്പ് റോഡിലടക്കം മൂന്നാറിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ വാഹനങ്ങളില്‍ അപകടകരമായി സഞ്ചരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
ഇന്നലെയും സമാന രീതിയില്‍ സംഭവം ആവര്‍ത്തിക്കപ്പെടുകയും മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലേക്ക് പോകുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പും അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളും റീല്‍സല്ല ജീവിതം എന്ന സന്ദേശം അടിമാലിയില്‍ നടന്ന ഫണ്‍മാരത്തോണില്‍ ഉയര്‍ത്തിയത്.
റീല്‍സല്ല ജീവിതം എന്ന സന്ദേശം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഫണ്‍മാരത്തോണില്‍ പങ്ക് ചേര്‍ന്നത്.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഫണ്‍മാരത്തോണില്‍ പങ്ക് ചേര്‍ന്നു.
സാഹസികയാത്ര നടത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം യുവാക്കളിലേക്കും പൊതുജനങ്ങളിലേക്കും കൂടുതല്‍ എത്തിക്കുക വഴി ഇത്തരം പ്രവണതകള്‍ക്ക് തടയിടാമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രതീക്ഷ.