കേരളത്തിന്റെ കാലവസ്ഥയില്‍ അപൂര്‍വമായി പുഷ്പിക്കുന്ന ആയിരം ഇതളുള്ള താമര എറണാകുളം വടക്കേകരയിലും വിരിഞ്ഞു. വടക്കേകര സ്വദേശി സുബ്രഹ്ണ്യന്റ വീട്ടുമുറ്റാത്താണ് സഹസ്ര ദള പത്മം വിരഞ്ഞത് കൗതുകകാഴ്ചയായത്.
ആയിരം ഇതളുള്ള താമര. പുരാണങ്ങളില്‍ ദേവീദേവന്‍മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന സഹസ്രദളപത്മം കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളൂ. ഇപ്പോളിതാ വടക്കേക്കര, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സുബ്രഹ്ണ്യന്റ വീട്ടുമുറ്റാത്താണ് സഹസ്രദളപത്മം വിരിഞ്ഞിരിക്കുന്നത്.
സുബ്രഹ്‌മണ്യന്റെ മകന്‍ സുനില്‍ കുമാര്‍ സുഹൃത്ത് സരിഷിന്റെ സഹായത്തോടെ കരുമാലൂരില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് ചെടിയെത്തിച്ചത്. തുടക്കം മുതല്‍ ജൈവവളം മാത്രമാണുപയോഗിച്ചതെന്നും പൂവ് വിരിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നെന്നംു സുനില്‍കുമാര്‍ പറയുന്നു.
ഇരുപത് ദിവസം മുന്‍പാണ് സഹസ്രദളപത്മം മൊട്ടിട്ടത്. ഇപ്പോള്‍ പൂര്‍ണ്ണമായും വിടര്‍ന്നു. താമരപൂക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന സുനില്‍ വിവിധ ഇനം താമരചെടികള്‍ നട്ടു പരിപാലിക്കുന്നുണ്ട്. കൂടാതെ ജൈവ കൃഷിയിടവും വെല്‍ഡിംഗ് തൊഴിലാളിയായ ഈ യുവകര്‍ഷകന്‍ തന്റെ തിരക്കിനിടയിലും പരിപാലിക്കുന്നു.
ഒരു ഇതളില്‍ തുടങ്ങി ആയിരം ഇതളും പൂര്‍ത്തീകരിച്ച് സഹസ്രദള പത്മം മുറ്റത്ത് വര്‍ണക്കാഴ്ചയൊരുക്കുകയാണ്. ഈ അത്ഭുത കാഴ്ച കാണാന്‍ നിരവധി ആളുകളാണ് സുനിലിന്റെ വീട്ടുമുറ്റത്തെത്തുന്നത്.