കൊല്ലം മുരുക്കുമണ്ണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഐരക്കുഴി സ്വദേശി ഷൈല ബീവിയാണ് മരിച്ചത്.
രാവിലെ നടക്കാന്‍ ഇറങ്ങിയ ഷൈല മുരുക്കുമണ്‍ ഭാഗത്ത് എത്തിയപ്പോള്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ എംസി റോഡിലൂടെ വന്ന കാര്‍ ഷൈലയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് വന്ന ലോറി ഷൈലയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയായിരുന്നു.