കുട്ടിപ്പട്ടാളങ്ങള്‍ ചേര്‍ന്ന് എടുത്ത റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആലപ്പുഴ മാന്നാര്‍ കാട്ടില്‍ തറയില്‍ കുടുംബത്തിലെ സഹോദരങ്ങളുടെ കുട്ടികള്‍ എടുത്ത റീല്‍സാണ് വൈറലാകുന്നത്.
അര മണിക്കൂര്‍ സമയം എടുത്താണ് കുട്ടിപ്പട്ടാളങ്ങള്‍ ഒരു റീല്‍സ് തയ്യാറാക്കിയത്. മാന്നാറിലെ വിവിധ സ്‌കൂളുകളില്‍ യുകെജി മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുരുന്നുകള്‍ ഒരു ഞായറാഴ്ച ഒത്തുചേര്‍ന്നതോടെയാണ് വൈറല്‍ ആയ ആ റീല്‍സ് പിറവിയെടുത്തത്.
മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ വിദ്യാര്‍ത്ഥി അതുല്‍, ബുധനൂര്‍ ഗവണ്മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിള, മുട്ടേല്‍ സിറിയന്‍ എംഡി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നീരദ്, അദ്രിക, കുട്ടമ്പേരൂര്‍ കര്‍ത്യായനി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ദേവഗംഗ, ദേവധന്യ എന്നിവരടങ്ങുന്ന സംഘമാണ് റീല്‍സ് നിര്‍മ്മിച്ചത്.
സഹോദരങ്ങളുടെ മക്കളായ ഈ കുട്ടിപ്പട്ടാളത്തിന്റെ റീല്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരംഗമായിരിക്കുന്നത്. ഞായറാഴ്ച ദിവസം അവധി ആയതിനാല്‍ ബോറടിച്ചപ്പോളാണ് റീല്‍സ് ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ പ്രകടനം കണ്ടപ്പോള്‍ കുട്ടികളുടെ അപ്പച്ചി ശ്വേത പൂര്‍ണ പിന്തുണയുമായി അവര്‍ക്കൊപ്പം ചേര്‍ന്നതും സംഭവം കളറായി.