Share this Article
SFI മുന്‍ നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍
Former SFI leader arrested

എസ്.എഫ്.ഐ മുന്‍ നേതാവിനെ പീഢനക്കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ  ജില്ലാ സെക്രട്ടറിയേറ് മുൻ അംഗവുമായ സനീഷ് ആണ് അറസ്റ്റിൽ ആയത്. കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വെസ്റ്റ് പോലീസ് ആണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍മാറി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന വ്യാജനേ  സംസാരിക്കാമെന്ന് പറഞ്ഞ് ക്ലാസ് മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി മുറിയടച്ചിട്ടായിരുന്നു പീഢനം.

2023 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്ത മാനസിക സമ്മര്‍ദ്ധനത്തിന് അടിമയായ പെണ്‍കുട്ടി പിന്നീടാണ് പോലീസില്‍ പരാതി നല്‍കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരാതി ഉന്നയിക്കപ്പെട്ടതിന് പിന്നാലെ എസ്.എഫ്.ഐ സനീഷിനെ നീക്കം ചെയ്തിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories