ഓണത്തിനൊരു കൂട പൂക്കൾ പദ്ധതിയുമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.കാസറഗോഡ് തേക്കേ മാണിയാട്ട് ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിലാണ് ഓണത്തെ വരവേൽക്കാൻ മുന്നൊരുക്കങ്ങളുമായി രംഗത്തെത്തിയത്.
ഓണമെത്തുമ്പോൾ അന്യനാടുകളിൽ നിന്ന് കൊണ്ടുവരുന്ന പൂക്കൾ വില കൊടുത്തു വാങ്ങിയാണ് കേരളിയർ പൂക്കളം തീർക്കുന്നത്. അങ്ങനെ കൊണ്ടുവരുന്ന പൂക്കളിൽ ഏറ്റവും ആകർഷകമായവയാണ് ചെണ്ടുമല്ലിപ്പൂക്കൾ'ചെണ്ടുമല്ലിയില്ലാത്ത ഒരു പൂക്കളം മലയാളിക്കില്ല.
ഈ സാഹചര്യത്തിലാണ് ഓണക്കാലത്തെ മുന്നിൽ കണ്ട് തേക്കേ മാണിയാട്ട് അനശ്വര റീഡിംഗ് റൂം &ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ പൂകൃഷി ഉദ്ഘാടനം ചെയ്തു.രവീന്ദ്രൻ മാണിയാട്ട്, കെ.മോഹനൻ മാസ്റ്റർ, കെ. ലക്ഷ്മണൻമാസ്റ്റർ, പി.ചെറിയോൻ, തമ്പാൻ, ഉണ്ണിരാജൻ പി.വി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.