ഒരു മാസത്തെ കഠിന പരിശീലനത്തിനെടുവില്‍ ഇത്തവണവും മലപ്പുറം പൊന്നാനി ബിയ്യം കായലില്‍ ജലോത്സവത്തിന് ആയിരങ്ങള്‍ സാക്ഷിയായി.
വിവിധ വളളങ്ങള്‍ കായല്‍ പരപ്പിനെ കീറി മുറിച്ച് മുന്നേറിയപ്പോള്‍ തുഴച്ചിലുകാര്‍ക്കൊപ്പം കാണികള്‍ക്കും ആവേശമായിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജലോത്സവം ഇത്തവണ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കില്ലെങ്കിലും നാട്ടുകാരുടെ കൂട്ടായ്മയിലാണ് വള്ളം കളി സാധ്യമായത്.
അതോടെ മലബാറിലെ ഏറ്റവും വലിയ ജലോത്സവത്തിനാണ് ഇത്തവണയും ബിയ്യം കായല്‍ സാക്ഷിയായത്.15 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
ഇതില്‍ 3 വള്ളങ്ങള്‍ കായലിലെ പുതുമുഖമായിരുന്നു. ജോണി വാക്കര്‍', കോസ്മോസ്', 'കായല്‍ക്കൊമ്പന്‍' തുടങ്ങിയ പുത്തന്‍ വള്ളങ്ങളാണ് പുതിയതായി ഇത്തവണ ബിയ്യം കായലിലേക്ക് മാറ്റുരയ്ക്കാനിറങ്ങിയത്.
പുതുക്കിപ്പണിത് പുതുമോഡിയില്‍ 4 പുതിയ വള്ളങ്ങളും കൂട്ടത്തിലുണ്ട്. ആരാധകരുടെയും നാട്ടുകാരുടെയും ആവശ്യ പ്രകാരം ബോട്ട് റേസിങ് കമ്മിറ്റി മുന്‍കയ്യെടുത്താണ്വള്ളംകളിനടത്താന്‍ മുന്നോട്ടു വന്നത്.
ഓരോ വര്‍ഷവും വര്‍ധിക്കുന്ന ജനപങ്കാളിത്തമാണ് വളളംകളി ഇത്രയും വിജയകരമാക്കന്‍ കാരണം.