Share this Article
ഹൈറേഞ്ചില്‍ കാട്ടാനശല്യം രൂക്ഷം; കര്‍ഷകര്‍ പ്രതിസന്ധിയില്‍
wild elephants

വേനല്‍കനക്കും മുമ്പെ ഹൈറേഞ്ച് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.കൂട്ടമായി കാടിറങ്ങുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്.

കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനക്കുറവ് മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് കാട്ടാനകള്‍ വരുത്തുന്ന കൃഷിനാശം കൂടുതല്‍ തിരിച്ചടി സമ്മാനിക്കുന്നു.വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിച്ചാല്‍ കാര്‍ഷിക മേഖല കൂടുതല്‍ പരുങ്ങലിലാകും.

ദിവസങ്ങള്‍ കഴിയുന്തോറും ഹൈറേഞ്ച് മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയാണുള്ളത്.വേനല്‍കനക്കും മുമ്പെ കാട്ടാനകള്‍ കൂട്ടമായി കൃഷിയിടങ്ങളിലേക്കെത്തുന്നത് കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.മൂന്നാറിലെ ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനകള്‍ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നതിനൊപ്പം കൃഷിനാശവും വരുത്തുന്നു.

ചിന്നക്കനാല്‍ മേഖലയിലടക്കം കൃഷിയിടങ്ങളില്‍ സ്വരൈ്യ വിഹാരം നടത്തുന്ന കാട്ടാനകള്‍ വലിയ തോതില്‍ ഏലം കൃഷി നശിപ്പിച്ചിരുന്നു.പള്ളിവാസല്‍ പഞ്ചായത്തിലെ പ്ലാമല ഭാഗത്തും അടിമാലി പഞ്ചായത്തിലെ നൂറാങ്കര ഭാഗത്തും കാട്ടാനകള്‍ ഏലം കൃഷി നശിപ്പിച്ചിരുന്നു.

കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനക്കുറവ് മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് കാട്ടാനകള്‍ വരുത്തുന്ന കൃഷിനാശം കൂടുതല്‍ തിരിച്ചടി സമ്മാനിക്കുന്നു.വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിച്ചാല്‍ കാര്‍ഷിക മേഖല കൂടുതല്‍ പരുങ്ങലിലാകും.

മഴക്കാലത്ത് വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും ലഭ്യമാകുന്ന കാലയളവാണ്.എന്നിട്ടു പോലും ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതാണ് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.വരും ദിവസങ്ങളില്‍ മഴ കുറഞ്ഞ് കാടുണങ്ങുന്നതോടെ മൃഗങ്ങള്‍ കൂടുതലായി കാടിറങ്ങിയാല്‍ ഹൈറേഞ്ച് മേഖലയില്‍ ജീവിതം കൂടുതല്‍ ദുസഹമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories