കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ മൃതദേഹം ആറു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ സംഭവ സ്ഥലത്ത് നിന്ന് മാറ്റി.
എല്‍ദോസിന്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. ട്രഞ്ച് നിര്‍മ്മാണം ഇന്ന് തന്നെ ആരംഭിക്കുമെന്ന ജില്ല കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ ഉറപ്പിലാണ് മൃതദേഹം മാറ്റിയത്. കോതമംഗലത്തും ഉരുളന്‍ തണ്ണിയിലും ഇന്ന് ജനകീയ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.