ഇടുക്കി മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം. മാട്ടുപ്പെട്ടി ഇക്കോപോയിന്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ രണ്ട് വഴിയോര വില്‍പ്പന ശാലകള്‍ തകര്‍ത്തു.പൈനാപ്പിളും കരിക്കുമടക്കം അകത്താക്കിയാണ് പടയപ്പ മടങ്ങിയത്.
മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം തുടരുന്നു.കഴിഞ്ഞ ദിവസം രാത്രിയില്‍ മാട്ടുപ്പെട്ടി ഇക്കോപോയിന്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ രണ്ട് വഴിയോര വില്‍പ്പന ശാലകള്‍ തകര്‍ത്തു.പൈനാപ്പിളും കരിക്കുമടക്കം അകത്താക്കിയാണ് പടയപ്പ മടങ്ങിയത്.
രാത്രികാലത്തായിരുന്നതിനാല്‍ ഇക്കോപോയിന്റില്‍ വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടയപ്പ സൈലന്റുവാലി മേഖലയിലാണ് നിലയുറപ്പിച്ചിരുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടുകൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി കൃഷിനാശം വരുത്തുകയും ഭീതി പരത്തുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണിപ്പോള്‍ കാട്ടാന ഇക്കോപോയിന്റിലെത്തി നാശം വരുത്തിയത്.ദിവസം കഴിയുന്തോറും മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്.മഴമാറി വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിക്കുമോയെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക.