Share this Article
നഗര വികസനം, സ്ഥലം നഷ്ടപ്പെടുന്നു;പരിഹാരം കാണണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍
koottanad

പാലക്കാട് കൂറ്റനാട് നഗര വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന കെട്ടിട ഉടമകളുടെ കാര്യത്തില്‍ പരിഹാരം കാണണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൂറ്റനാട് യൂണിറ്റ് . കുറ്റനാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അധികൃതര്‍ ആവശ്യം ഉന്നയിച്ചത്. 

കൂറ്റനാട് നഗര വികസനത്തിന്റെ ഭാഗമായി റോഡ് അലൈന്‍മെന്റ് നടത്തി ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിട ഉടമകള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ ഫെയര്‍ അസോസിയേഷന്‍ കൂറ്റനാട് യൂണിറ്റിന്റെ ആവശ്യം.

നഗരവികസനത്തിന് കെട്ടിട ഉടമകളില്‍നിന്ന് ആവശ്യമായ പിന്തുണ ഉണ്ടാകുമെന്ന് കുറ്റനാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഉറപ്പുനല്‍കി. എന്നാല്‍ സ്ഥലമെടുപ്പ് നടക്കുമ്പോള്‍ കെട്ടിട ഉടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ക്കും നഷ്ടങ്ങള്‍ക്കും തക്കതായ പരിഹാരം ഉണ്ടാവണമെന്ന് യോഗം കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.  

കുറ്റനാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മന്ത്രി എം.ബി. രാജേഷിന് ഇതുമായി ബന്ധപ്പെട്ട നിവേദനവും സമര്‍പ്പിച്ചു. കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹാജി, ജന. സെക്രട്ടറി പി.രാധാകൃഷ്ണന്‍, നിര്‍വാഹകസമിതി അംഗങ്ങളായ വി.ഗഫൂര്‍, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories