കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേലാട് കള്ളാട് സ്വദേശി കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (13) ആണ് മരിച്ചത്. ചേലാട് ബസ്-ആനിയ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സമയമായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെ വീടിനു സമീപത്തെ ചെറിയ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന്(വെള്ളി) വൈകിട്ട് ക്ലാസ് കഴിഞ്ഞശേഷം സ്കൂൾ ബസ്സിൽ വീടിന്റെയടുത്ത് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.