Share this Article
കളര്‍ ക്യാന്‍വാസുമായി വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ
students with color canvas


മലപ്പുറത്ത് ലഹരിക്കെതിരെ ബോധവത്ക്കരണ കളര്‍ ക്യാന്‍വാസുമായി വിദ്യാര്‍ത്ഥികള്‍. തൃക്കണാപുരം എ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ലഹരിക്കെതിരെ കളര്‍ ക്യാന്‍വാസ് ഒരുക്കിയത്. 

ഉയര്‍ന്ന് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നതിനായാണ് തവനൂര്‍ പഞ്ചായത്തിലെ തൃക്കണാപുരം എ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. 'ലഹരിക്കെതിരെ പ്രതിരോധിക്കാം ജീവിതം കളറാക്കാം'എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളര്‍ ക്യാന്‍വാസ് ഒരുക്കിയത്. കൈകളില്‍ ചായം പൂരട്ടി വെളുത്ത തുണിയില്‍ കൈ പതിപ്പിച്ചുകൊണ്ടാണ് മനോഹരമായ ക്യാന്‍വാസ് ഒരുക്കിയത്.

വിദ്യാര്‍ത്ഥികളും, ജനപ്രതിനിധികളും, ആരോഗ്യ പ്രവര്‍ത്തകരും, അധ്യാപകരും പരിപാടിയുടെ ഭാഗമായി. പരിപാടി തവനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ നാലു വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന 'ഒപ്പം ' ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയില്‍ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയുമെടുത്താണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories