തിരുവനന്തപുരം നെടുമങ്ങാട് ഐടിഐ ഒന്നാംവർഷ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നമിത(19)യെയാണ് വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിശ്രുത വരനുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു. പിന്നാലെ നമിതയെ ഫോണില്‍ കിട്ടാതായതോടെ സന്ദീപ് തിരികെ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ സംഭവസമയം മറ്റാരും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ സന്ദീപ് നാട്ടുകാരെ വിവരമറിയിച്ച് നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.