തൃശൂർ കുര്യച്ചിറിൽ എൽ. കെ ജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ. ബോർഡിലെഴുതിയത് പകർത്തിയെഴുതിയില്ലെന്ന കാരണം പറഞ്ഞാണ് കുട്ടിയെ ക്രൂരമായി മദ്ദിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ നെടുപുഴ പോലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപികക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്..
തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക സെലിനെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ ചൂരൽ ഉപയോഗിച്ച് സെലിൻ ക്രൂരമായി മർദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തി സംസാരിച്ചെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
എൽ.കെ.ജി വ്യാർത്ഥിയായ അഞ്ച് വയസുകാരൻ സെലിൻ ബോർഡിലെഴുതിയത് പകത്തിയുതാൻ തയ്യാറായില്ല. ഇതിൽ ദേഷ്യം പൂണ്ട് വിദ്യാർത്ഥിയെ ക്രൂരായി മർദ്ദിക്കുക ആയിരുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതി.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിയുടെ കാലിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടതോടെ കൂട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെ സ്കൂളിലും പൊലീസിലും പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ സസ്പെൻന്റ് ചെയ്തു. ഇതിന് പിന്നാലെ പൊലീസിന് പുറമെ ബാലവകാശ കമ്മീഷനിലും ചൈൽഡ് വെൽഫെയർ കമ്മറ്റിയിലും മാതാപിതാക്കൾ പരാതിനൽകിയിട്ടുണ്ട് .
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ടീച്ചറെ പിടികൂടാത്തതിന് പിന്നിൽ മറ്റെന്തെങ്കിലും ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു..
കഴിഞ്ഞ ആഴ്ച നടന്ന സംഭവം പുറത്തറിഞ്ഞതോടെ തൃശൂർ തിരൂർ സ്വദേശിനിയായ സെലിൻ ഒളിവിൽ പോയതായാണ് നെടുപുഴ പൊലീസ് പറയുന്നത്. സെലിനെ കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് നെടുപുഴ പൊലീസ്നൽകുന്ന വിശദീകരണം.