കത്തുന്ന ചൂടത്ത് ദാഹം അകറ്റാന്‍ കുടിവെള്ളവുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍. പത്തനംതിട്ട ട്രാഫിക്‌പോലീസ് സ്റ്റേഷനിലെ എസ്‌ഐ അസര്‍ ഇബിനു മിര്‍സാഹിബാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ കുടിവെള്ള വിതരണം നടത്തുന്നത്.
പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര സര്‍വീസുകളിലാണ് കനത്ത ചൂടിനെ അതിജീവിക്കാന്‍ യാത്രക്കാര്‍ക്ക് മിര്‍സാഹിബ് കുടിവെള്ള വിതരണം ചെയ്യുന്നത്. 100കുപ്പി വെള്ളമാണ് ഒരു ദിവസം നിസാഹിബ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. സ്വന്തം പണം മുടക്കിയാണ് ട്രാഫിക് എസ്‌ഐ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നത്
ഏതൊരു മനുഷ്യനും ചെയ്യേണ്ടുന്ന പ്രാഥമിക ഉത്തരവാദിത്തം മാത്രമാണ് താന്‍ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. മുമ്പും അസര്‍ ഇബിനുവിന്റെ സ്‌നേഹ സ്പര്‍ശം പൊതുജനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അടൂര്‍ പത്തനംതിട്ട നഗരങ്ങളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നിരവധി ആളുകള്‍ക്ക് ഭക്ഷണവും മാസ്‌കും സാനിറ്റൈസറും എത്തിക്കുന്നതില്‍ ഈ ഉദ്യോഗസ്ഥന്‍ സജീവമായിരുന്നു.
കോവിഡാനന്തരം പത്തനംതിട്ട നഗരത്തിലെ പ്രധാന ഓട്ടോ സ്റ്റാന്‍ഡില്‍ 5 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റിംഗിനാവശ്യമായ പണം നല്‍കിയും അദ്ദേഹം മാതൃകയായിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കിയും അഭിനന്ദിച്ചും സാധാരണ ജനങ്ങള്‍ക്കൊപ്പം അസര്‍ ഇബ്‌നു മിര്‍സാഹിബ് എന്ന ട്രാഫിക് എസ്.ഐ വ്യത്യസ്തനാവുകയാണ്.