Share this Article
image
മൂന്നാറില്‍ വീണ്ടും തലയും ഉടലും പുറത്തിട്ട് അപകട യാത്ര;കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Motor vehicle department says strict action will be taken against practice demonstration in car again in Munnar

ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും സഹസിക ഡ്രൈവിങ്. ഓട്ടത്തിനിടെ കാറിന്റെ വിന്‍ഡോയിലൂടെ തലയും ശരീരവും പുറത്തിട്ടായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തനാണ് യുവാവ് വിന്‌ഡോയിലൂടെ പുറത്തേയ്ക്ക് നില്‍ക്കുന്നത്.

പത്തനംതിട്ട രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഉടമ കോഴിക്കോട് സ്വദേശിയാണ്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നടപടി സ്വീകരിയ്ക്കുമെന്ന് വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസവും ബൈസന്‍ വാലിയില്‍ സമാനമായ രീതിയില്‍ വാഹനമോടിച്ചിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദാക്കി കര്‍ശന നടപടി സ്വകരിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories