ഇടുക്കി നെടുംകണ്ടം ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഒന്നര പവൻ വരുന്ന ആഭരണം ആണ് മോഷണം പോയത്.
അയൽ വാസികൾ വിവാഹ നിശ്ചയ ചടങ്ങിനായി ഒന്നിന് പുലർച്ചെ തിരുവനന്തപുരത് പോയിരുന്നു. തിരികെ രാത്രി എട്ടോടെ മടങ്ങിയെത്തിയശേഷം നടത്തിയ പരിശോധനയിൽ നിന്നാണ് ബാഗിനുള്ളിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
വീടിനുള്ളിൽ നിന്നും വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ ഒന്നും മോഷണം പോകാത്തതിനാൽ സംശയം തോന്നിയ വീട്ടുകാർ വീട് ശ്രദ്ധിക്കാനായി ഏൽപ്പിച്ച മഞ്ജുവിനോട് തിരക്കിയെങ്കിലും ഇവർ മോഷണം നിഷേധിച്ചു.
തുടർന്ന് വീട്ടുകാരും നെടുങ്കണ്ടം പൊലീസും ചേർന്ന് നടത്തിയ നിരീക്ഷണത്തിൽ നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ സ്വർണ്ണം വിറ്റതായി വിവരം ലഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു .
ജ്വല്ലറിയിൽ ഉടമസ്ഥയുടെ പേരിലായിരുന്നു മഞ്ജു സ്വർണ്ണം മാറി വാങ്ങിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.