Share this Article
ചാവക്കാട് അപകടങ്ങള്‍ തുടര്‍കഥ; യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍
Chavakkad Plagued by Accidents

തൃശൂര്‍ ചാവക്കാട് നഗരത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍. അമിതവേഗവും, ഗതാഗതപരിഷ്കാരവുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടികാരുടെ ആവശ്യം.

ചാവക്കാട് ചേറ്റുവ റോഡില്‍ നിന്ന് പൊന്നാനി ഭാഗത്തെക്ക് തിരിയുന്ന റോഡിലാണ് അപകടം കൂടുതല്‍ ആയി സംഭവിക്കുന്നത്.

കഴിഞ്ഞ 3 മാസത്തിനിടയില്‍ ഉണ്ടായ അപകടങ്ങളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പെടുന്നത്. അധികൃതര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതു പ്രവര്‍ത്തകനായ ഫിറോസ് പി.തൈപറമ്പില്‍ ആവശ്യപ്പെട്ടു.

നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതുമൂലം അപകടങ്ങള്‍ കുറക്കുവാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും പിന്നീട് ഇത് ഉപയോഗപ്രദമല്ലാതായി മാറി. നേരത്തെ ഗതാഗത നിയന്ത്രണത്തിനായ് ഹോംഗാഡിനെ ഒരുക്കിയെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഈ സംവിധാനവും പ്രവര്‍ത്തനരഹിതമാണ്. മനുഷ്യജീവന്  വില കല്‍പിച്ച് ഇനിയൊരു ജീവന്‍ നിരത്തില്‍ പൊലിയാതിരിക്കാന്‍ അധികൃതര്‍ ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories