Share this Article
ബാങ്ക് നിക്ഷേപകന്റെ മരണം; പ്രതികളായ ബാങ്ക് ജീവനക്കാരെ സംരക്ഷിച്ച് പൊലീസ്
Depositor's Death

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു അത്മഹത്യ കേസിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അഞ്ചു ദിവസമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ് മെല്ലെപ്പോക്ക് തുടരുന്നു.

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജല്ല കമ്മറ്റിയംഗം വി ആർ സജിയുടെ മൊഴി  പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല.

കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ്  എന്നിവർക്കെതിരെയാണ് സാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. തൻറെ മരണത്തിന് ഉത്തരവാദി ഇവർ മൂവരുമാണെന്ന് സാബു ആത്മഹത്യക്കുറപ്പിൽ എഴുതിയിരുന്നു. 

കേസെടുത്തതിനെ തുടർന്ന് മൂവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണ്. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് മൂന്നു പേരും. ഇതിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള കാര്യമായ ശ്രമം പൊലീസ് നടത്തുന്നുമില്ല. കേസിൽ മൂവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.

ബാങ്കിലെ മറ്റ് ജീവനക്കാരുടെയും നാല് ഭരണ സമിതി അംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടിത്തിയിട്ടുണ്ട്. സാബുവിൻറെ ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകകളെ സംബന്ധിച്ച വിവരം അന്വേഷണ സംഘം ശേഖരിച്ചു കൊണ്ടിരി്ക്കുകയാണ്. 

അതേ സമയം സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ല കമ്മറ്റിയംഗം വി ആർ  സജിയുടെ മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിൻറെ ഫോൺ ഫൊറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നും തെളിവുകൾ കിട്ടിയ ശേഷം സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാണ് പോലീസിൻറെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories