Share this Article
Flipkart ads
വളാഞ്ചേരിയിൽ വൻ ലഹരി വേട്ട
Defendants

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരി വേട്ട . 50 ലക്ഷത്തിലധികം വില വരുന്ന ലഹരി വസ്ഥുക്കൾ വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു.മംഗലാപുരത്ത് നിന്ന് പച്ചക്കറി കയറ്റി വരുന്ന വാഹനത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.

ലഹരി കയറ്റിയ പച്ചക്കറി വാഹനത്തിന് എസ്കോർട്ട് വന്ന മറ്റൊരു വാഹനത്തിൽ നിന്നും ലഹരികടത്തിൽപ്പെട്ട മറ്റൊരാളെയും പിടികൂടി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഓഡിറ്റോറിയത്തിൽ സൂക്ഷിച്ച നിലയിൽ കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

പച്ചക്കറി വാഹനം ഓടിച്ച മംഗലപുരം സ്വദേശി മുഹമ്മദാലി ,എസ്കോർട്ട് വാഹനത്തിലെ  വളാഞ്ചേരി വൈകത്തൂർ സ്വദേശി  കാരപ്പറമ്പ്  അബ്ദുനാസർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ നാസർ മുൻപും ഇത്തരം ലഹരി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories