പ്രവാസി വ്യവസായിയും, വർക്കല ഇടവയിലെ സാംസ്‌കാരിക പ്രവർത്തകനുമായ ഡ്രീംസ് ബഷീർ അന്തരിച്ചു. സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് ഇടവ വലിയപള്ളിയിൽ നടക്കും. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളവിഷന്റെ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പരിപാടിയുമായി ബഷീർ സഹകരിച്ച് പ്രവർത്തിച്ചിരുന്നു.