സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് പാചക മത്സരം സംഘടിപ്പിച്ചു.
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അനില്‍കുമാര്‍ പാചകമേള ഉത്ഘാടനം ചെയ്തു. പോഷക സമൃദ്ധമായ പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പാചക മത്സരം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളികളുടെ പോഷക സമൃദ്ധമായ പുത്തന്‍ വിഭവങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു മത്സരം.
തിരുവനന്തപുരം കാട്ടാക്കട ഉപജില്ലയിലെ 92 സ്‌കൂളുകളിലെ പാചക തൊഴിലാളികളെ പ്രതിനിധീകരിച്ച് 17 പേര്‍ക്കായി നടത്തിയ മത്സരം രുചികരമായ വിഭവങ്ങള്‍ ഒരുക്കിയാണ് ശ്രദ്ധേയമായത്.
കോളിഫ്ലവര്‍ , മുളപ്പിച്ച പയര്‍, ചീര, സോയ, വാഴക്കൂമ്പ്, തുടങ്ങി വൈവിധ്യമായ പച്ചക്കറികള്‍ കൊണ്ടാണ് മത്സരത്തിന് വിഭവങ്ങളുണ്ടാക്കിയത്.
ഒരു മണിക്കൂര്‍ കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളാണ് പാചക മത്സരത്തില്‍ ഉണ്ടായിരുന്നത്. എരിശ്ശേരി ഉണ്ടാക്കിയ മലയിന്‍കീഴ് എല്‍ പി ബി സിലെ സരോജിനി അമ്മ ഒന്നാം സ്ഥാനം നേടി.
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അനില്‍കുമാര്‍ പാചകമേള ഉത്ഘാടനം ചെയ്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെരിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കി അദരിച്ചു.