പാലക്കാട് പനയംപാടത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാർത്ഥികൾക്ക് വിടചൊല്ലാനൊരുങ്ങി നാട്. കരിമ്പ ഹയർസെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളായ ആയിഷ എ.സ്, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, നിദ ഫാത്തിമ എന്നവരുടെ മൃതദേഹം കരിമ്പനയ്ക്കല്‍ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുപ്പനാട് ജുമാ മസ്ജിദില്‍ പത്തരയോടെയാണ് കബറടക്കം. അതേസമയം റോഡിലെ പ്രശ്‌നപരിഹാരത്തിന് കളക്ടറുടെ അധ്യക്ഷതയിലുള്ള ചര്‍ച്ച ഇന്നുണ്ടാകും.