ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുമ്പില്‍ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശേരില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കൊർപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബാങ്കിന് മുന്നിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധിച്ചു.