Share this Article
image
മുതലപ്പൊഴി ഹാര്‍ബര്‍ അഴിമുഖത്തെ പ്രശ്‌നങ്ങള്‍; പരിഹാരത്തിനായി സമരം ശക്തമാക്കാന്‍ മത്സ്യതൊഴിലാളികള്‍
Problems at the muthalappozhi  Harbor ; Fishermen to intensify their struggle for a solution

മുതലപ്പൊഴി ഹാർബർ അഴിമുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ തീരുമാനിച്ച് മത്സ്യതൊഴിലാളികൾ. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാൻ തീരുമാനം. ജൂൺ മൂന്നിന് ഉപരോധസമരം നടത്തുമെന്ന് മത്സ്യതൊഴിലാളികൾ അറിയിച്ചു.

മുതലപ്പൊഴിയിൽ ചേർന്ന വലിയവള്ള ഉടമകളുടെ യോഗത്തിലാണ് ഉപരോധസമരം സംഘടിപ്പിക്കാൻ തീരുമാനമായത്. വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി സമരത്തെ മാറ്റുമെന്നും തൊഴിലാളികൾ അറിയിച്ചു.

ഡ്രഡ്ജ്ജറെത്തിച്ച് അഴിമുഖത്തെ മണൽ നീക്കം വേഗത്തിലാക്കുക, ഹാർബർ അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക, 24 മണിക്കൂറും അഴിമുഖത്ത് രക്ഷാപ്രവർത്തകരെ   വിന്യസിപ്പിക്കുക, മരണപ്പെട്ട തൊഴിലാളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മുതലപ്പൊഴി ഒരു ജീവൻ കൂടി അപഹരിച്ചിരുന്നു. ചെറുവള്ളക്കാരുടെയും മറ്റ് അനുബദ്ധ തൊഴിലാളികളുടെയും പിന്തുണ അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. മുതലപ്പൊഴി സംരക്ഷണ സംയുക്ത സമരസമിതിക്കും യോഗത്തിൽ രൂപം നൽകി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories